കുമ്മാട്ടി
കാട്ടാളനും ഹനുമാനും തള്ളയ്ക്കും വയസ്സ് 84

കുമ്മാട്ടികൾ
തൃശൂര്‍
തെക്കേമുറി കുമ്മാട്ടി മഹോത്സവ സംഘത്തിന്റെ കാട്ടാളന്‍, ഹനുമാന്‍, തള്ള എന്നീ കുമ്മാട്ടി മുഖങ്ങള്‍ക്ക് 84 വയസ്സ് പൂര്‍ത്തിയായെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാട്ടാളന്‍ കിരാത രൂപത്തെയും തള്ള പാര്‍വതിയേയും ഹനുമാന്‍ നന്ദികേശനേയുമാണ് സൂചിപ്പിക്കുന്നത്. 84 വര്‍ഷം മുമ്പ് വരിക്കപ്ലാവില്‍ നിര്‍മിച്ചതാണ് ഈ പൊയ്‌മുഖങ്ങള്‍. ഒരു കിലോയാണ് ഒരു പൊയ്‌മുഖത്തിന്റെ ഭാരം. കുമ്മാട്ടിമുഖങ്ങളുടെ 84–-ാം പിറന്നാള്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇതിന്റെ ഭാഗമായി തെക്കുമുറി കുമ്മാട്ടി കുടുംബങ്ങളില്‍ 80 കഴിഞ്ഞവരെ ആദരിക്കും. 31ന് പകല്‍ 11ന് തൈക്കാട്ട് മൂസിന്റെ ഇല്ലത്ത് പരമ്പരാഗത രീതിയില്‍ ഓണവില്ല് കൊട്ടി കുമ്മാട്ടിക്കളിയും തുമ്പി തുള്ളലും അവതരിപ്പിക്കും. സെപ്‌തംബര്‍ മൂന്നിന് വൈകിട്ട് 6.30ന് തൈക്കാട്ടുമൂസിന്റെ ഇല്ലത്ത് പെരുവനം ശ്രീജിത്ത് ശങ്കറിന്റെ നേതൃത്വത്തില്‍ 60 കലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചാരി മേളമുണ്ടാകും. തെക്കുമുറി കുമ്മാട്ടി മഹോത്സവം സെപ്‌തംബര്‍ ആറിന് ആഘോഷിക്കും. പകല്‍ 11ന് വിവിധ വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും ഉള്‍പ്പെടുത്തി ഘോഷയാത്ര സംഘടിപ്പിക്കും. തൈക്കാട്ട് മൂസിന്റെ എസ്എന്‍എ ഔഷധ ശാല അങ്കണത്തില്‍നിന്ന് ആരംഭിച്ച് ഏഴോടെ തൈക്കാട്ട് മനയില്‍ സമാപിക്കും. എം ഉണ്ണിക്കൃഷ്ണന്‍, എം ബാലകൃഷ്ണന്‍, ഹേമന്ത് ഹരി, പി എ വിപിന്‍, പി വി മാനസന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.









0 comments