കുട്ടികൾക്കെതിരെ ലെെംഗികാതിക്രമം നടത്തിയയാൾ പിടിയിൽ

ചന്ദ്രൻ
വടക്കേക്കാട്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് ലൈംഗിക ചൂഷണത്തിന് ശ്രമിച്ച സംഭവത്തിൽ അഞ്ഞൂർ സ്വദേശി അറസ്റ്റിൽ. തൊഴിയൂർ വലിയ പറമ്പിൽ ചന്ദ്രൻ (59) നെയാണ് വടക്കേക്കാട് ഇൻസ്പെക്ടർ എം കെ രമേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മാർച്ച് മുതൽ ആഗസ്‌ത് 16 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ് . പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തിൽ എസ്ഐമാരായ പി പി ബാബു, പി സാബു, എഎസ്ഐമാരായ കെ സുരേഷ് കുമാർ, പി കെ ഷിജു എന്നിവരും ഉണ്ടായിരുന്നു









0 comments