ഇരിങ്ങാലക്കുട ഏരിയ ചാമ്പ്യൻമാർ

എൻജിഒ യൂണിയൻ തൃശൂർ ജില്ലാ കലോത്സവം റഫീഖ് അഹമ്മദ് ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ
ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയും സർഗവേദി കലാകായിക സമിതിയും ചേര്‍ന്ന് കലോത്സവം സംഘടിപ്പിച്ചു. തൃശൂർ എൻജിനിയറിങ് കോളേജിൽ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ഒ പി ബിജോയ് അധ്യക്ഷനായി. 36 പോയിന്റോടുകൂടി ഇരിങ്ങാലക്കുട ഏരിയ ചാന്പ്യൻമാരായി. 31 പോയിന്റോടെ മെഡിക്കൽ കോളേജ് ഏരിയയും 25 പോയിന്റുമായി നാട്ടിക ഏരിയയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കലാപ്രതിഭയായി ഇരിങ്ങാലക്കുട ഏരിയയിലെ സുധീഷ് ചന്ദ്രൻ, കലാ തിലകമായി മെഡിക്കൽ കോളേജ് ഏരിയയിലെ റീന ബി ജി എന്നിവർ അർഹരായി. ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ നന്ദകുമാർ, ആർ എൽ സിന്ധു, സർഗവേദി കലാകായിക സമതി കൺവീനർ പി സുനീഷ് എന്നിവർ സംസാരിച്ചു. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്റ്റേജ്, ഓഫ് സ്റ്റേജ് കാറ്റഗറികളിലായി 22 ഇനങ്ങളിൽ വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.









0 comments