മഹിളാ അസോസിയേഷൻ മേഖലാ സമ്മേളനം

വടക്കാഞ്ചേരി
മഹിളാ അസോസിയേഷൻ കടങ്ങോട് മേഖലാ സമ്മേളനം മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി മിനി അരവിന്ദൻ, ജില്ലാ കമ്മിറ്റി അംഗം മീന സാജൻ, സിപിഐ എം ലോക്കൽ സെക്രട്ടറി യു വി ഗിരീഷ്, മേഖലാ സെക്രട്ടറി ദിവ്യ ഗിരീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ദിവ്യ ഗിരീഷ് (സെക്രട്ടറി), സൗമ്യ സുരേഷ് (പ്രസിഡന്റ്), മൈമൂന ഷെബീർ (ട്രഷറർ). തെക്കുംകര ഈസ്റ്റ് മേഖലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ ആർ വിജയ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി മിനി അരവിന്ദൻ സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി സുജാത ശ്രീനിവാസൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം തെക്കുംകര ഈസ്റ്റ് ലോക്കൽ സെക്രട്ടറി എ കെ സുരേന്ദ്രൻ, ബി ഷിറാസ്, കെ ആർ സുജാത എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മേരി ഡേവിസ് (പ്രസിഡന്റ്), സുജാത ശ്രീനിവാസൻ (സെക്രട്ടറി), യമുന സുബ്രഹ്മണ്യൻ (ട്രഷറർ).









0 comments