കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു

സുലൈമാൻ
വലപ്പാട്
ദേശീയപാത 66 ൽ ചന്തപ്പടിക്ക് സമീപം കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു. വലപ്പാട് ചാലുകുളം പള്ളിക്ക് കിഴക്ക് കറപ്പം വീട്ടിൽ സുലൈമാൻ (60) ആണ് മരിച്ചത്. ലോട്ടറി വില്പനക്കാരനാണ്. വ്യാഴാഴ്ച വൈകിട്ട് 6.45 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോയിരുന്ന കാറാണ് ഇടിച്ചത്. ഉടൻ വലപ്പാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ജാസ്മിൻ. മക്കൾ:സഫ, ഷിഫ.മരുമകൻ: ജിൽഷാദ്.








0 comments