വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) അതിഥിത്തൊഴിലാളി ജില്ലാ കൺവെൻഷൻ

വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) അതിഥിത്തൊഴിലാളി ജില്ലാ കൺവെൻഷൻ ഗുരുവായൂരില്‍ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ ഉദ്ഘാടനം ചെയ്യുന്നു
ഗുരുവായൂര്‍
വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) അതിഥിത്തൊഴിലാളി ജില്ലാ കൺവെൻഷൻ ഗുരുവായൂരില്‍ നടന്നു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ശ്യാം തയ്യിൽ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി ടി പ്രസാദ്, സംസ്ഥാന ജനറൽ കൺവീനർ വി ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അജിത്ത് ഗുരുവായൂർ, വി ടി ബിജു, സൗമ്യ വീരേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എ എസ് സോമൻ, കെ എ രഘു, സരള സോമൻ, ഡെനി മണ്ണുത്തി, കണ്ണൻ ഗുരുവായൂർ, സുജാത സത്യൻ എന്നിവർ സംസാരിച്ചു. ജില്ലാ കൺവീനറായി അജിത്ത് ഗുരുവായൂരിനെ തെരഞ്ഞെടുത്തു.









0 comments