ഗ്രന്ഥശാലകളിൽ വീട്ടുമുറ്റസദസ്സ് 2 മുതൽ

ഗ്രന്ഥശാലകളിൽ വീട്ടുമുറ്റസദസ്സിന്റെ പരിശീലനക്ലാസ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ 500 വായനശാലകളിലായി ഒക്ടോബർ രണ്ട് മുതൽ നവംബർ ഒന്നുവരെ വീട്ടുമുറ്റസദസ്സ് സംഘടിപ്പിക്കും. പ്രഭാഷകർക്കായി നടത്തുന്ന പരിശീലന ക്ലാസ്സ് സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ. എം ഹരിദാസ് അധ്യക്ഷനായി. ടി കെ വാസു, എം രാജേഷ്, വി മുരളി, ദേവീപ്രസാദ്, എം ജെ ശ്രീചിത്രൻ, ഇ ഡി ഡേവിസ് എന്നിവർ സംസാരിച്ചു.









0 comments