-ബാലകലോത്സവം നടത്തി

മുല്ലശേരിയിൽ അങ്കണവാടി കുട്ടികളുടെ ഇതളുകൾ -ബാല കലോത്സവത്തിൽ നിന്നും
മുല്ലശേരി
മുല്ലശേരി പഞ്ചായത്ത് ജനകീയ ആസൂത്രണം 2025 - – 26 വാർഷിക പദ്ധതിയുടെ ഭാഗമായി അങ്കണവാടി കുട്ടികളുടെ കലോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ പി ആലി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സത്യൻ, ഇ വി പ്രബീഷ്, മിനി മോഹൻദാസ്, ശ്രീദേവി ഡേവിസ്, ഷീബ വേലായുധൻ, ശിൽപ്പ ഷിജു, നിഷ സുരേഷ്, എൻ എസ് സജിത്ത്, ശ്രീദേവി ജയരാജൻ, റഹീസ നാസർ, വി എം മനീഷ്, സുനീതി അരുൺകുമാർ, ടി ജി പ്രവീൺ, അനിത തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ 25 അങ്കണവാടികളിൽ നിന്നായി 260 ഓളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്തു.









0 comments