ലഹരിക്കെതിരെ കുട്ടിയുടെ ‘സർപ്രൈസ്’

തൃശൂർ
ലഹരിക്കെതിരെ കുട്ടികൾക്കും പ്രതികരിക്കാം. പൊലീസും സർക്കാരും കൂടെയുണ്ട്. ഇൗ സന്ദേശവുമായുള്ള ഷോർട്ട് ഫിലിം ‘സർപ്രൈസ്’ ശ്രദ്ദേയമാവുന്നു. ലഹരി മാഫിയക്കെതിരെ വിവരം പൊലീസിന് കൈമാറാൻ മാതാപിതാക്കൾക്ക് പോലും ഭയമാണ്. ഈ ചിത്രത്തിലെ കുട്ടി ധൈര്യപൂർവം പൊലീസിനെ അറിയിക്കുകയാണ്. സ്കൂളിൽ ലഹരിക്കെതിരെസംഘടിപ്പിച്ച ക്ലാസിനിടയിൽ യോദ്ധാവ് എന്ന രഹസ്യ നമ്പർ 9995966666 കുട്ടി പുസ്‌തകത്തിൽ എഴുതുവച്ചിരുന്നു. സ്‌കൂൾ വിട്ട് വരുന്പോൾ പല കോണുകളിലും കുട്ടി മയക്കുമരുന്ന് കച്ചവടം കണ്ടു. വീട്ടുകാരോട് സംസാരിച്ചപ്പോൾ ഭയവും ആശങ്കയുമാണ് പങ്കുവച്ചത്. എന്നാൽ തക്ക സമയത്ത് യോദ്ധാവ് നന്പറിലേക്ക് വിളിച്ച് മയക്കുമരുന്ന് വിൽപ്പനക്കാരെക്കുറിച്ച് വിവരം കൈമാറാൻ കുട്ടി സധൈര്യം മുന്നോട്ടുവന്നു. തൃശൂർ വടക്കേ സ്റ്റാൻഡിൽ സ്ഥാപിച്ച ഡാവിഞ്ചി സുരേഷിന്റെ ലഹരി വിരുദ്ധ ശിൽപ്പവും ചിത്രത്തിൽ നിർണായക ഘടകമായി മാറുന്നുണ്ട്. കമീഷണർ നകുൽ ദേശ്‌മുഖിന്റെ ലഹരിവിരുദ്ധ സന്ദേശത്തോടെയാണ് ചിത്രം സമാപിക്കുന്നത്. തൃശൂർ സിറ്റി പൊലീസിന്റെ ഫെയ്സ്ബുക്ക് ഇൻസ്റ്റാഗ്രാം യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. ഒന്നര ലക്ഷത്തോളം പേർ ചിത്രം കണ്ടു. നിരവധി സ്കൂളുകളിലും പൊതുവേദികളിലും പ്രദർശിപ്പിക്കുന്നുണ്ട്. അവിണിശേരി സ്വദേശി സുധീഷ് ശിവശങ്കരനാണ് ചിത്രത്തിന്റെ സംവിധായകൻ. അയ്യന്തോൾ അമൃത വിദ്യാലയത്തിലെ പ്രണയ എന്ന വിദ്യാർഥിനിയാണ് നായിക. സിദ്ധീ ഗൗരി പ്രൊഡക്ഷന് വേണ്ടി ധനീഷ് ഹരിദാസും അനുമോദ് മാധവനും കൂടിയാണ് ചിത്രം നിർമിച്ചത്. നിതിൻ മോഹനാണ് ക്യാമറ. ധനീഷ് ഹരിദാസ് എഡിറ്റിങ്ങും എം വിനയൻ സംഗീതവും നിർവഹിച്ചു. ജോഫി രാജ് സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്ങും ഇജാസ് നൗഷാദ് ഡിഐ കളറിങും ചെയ്‌തു.









0 comments