എം എസ് സുരേന്ദ്രൻ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഷീബ ദിനേഷ്, സുരേഷ് വി പാർളിക്കാട്, സുഭാഷ് മറ്റത്തൂർ
വെങ്ങിണിശ്ശേരി
എം എസ് സുരേന്ദ്രന്റെ സ്മരണാർഥം എം എസ് സുരേന്ദ്രൻ ഫൗണ്ടേഷൻ നടത്തിയ സാഹിത്യ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഷീബ ദിനേഷ് മലപ്പുറം (കവിത: നങ്കൂരം), സുരേഷ് കുമാർ വി പാർളിക്കാട് (കഥ: മരുഭൂമികൾ രൂപം കൊള്ളുന്നത്), സുഭാഷ് മറ്റത്തൂർ(ലേഖനം: ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. നവംബർ1 പകൽ 3.30 ന് വെങ്ങിണിശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന എം എസ് സുരേന്ദ്രൻ സ്മൃതിയിൽ കവി സി രാവുണ്ണി പുരസ്കാര വിതരണം നടത്തും. മനോഹർലാൽ രചിച്ച മുഖാമുഖം, പാറക്കോവിൽ വിശേഷങ്ങൾ എന്നീ പുസ്തകങ്ങൾ പ്രകാശിപ്പിക്കും. സജു ചന്ദ്രൻ, ഡോ. ഷീല വിശ്വനാഥ് എന്നിവർ അവതരിപ്പിക്കുന്ന ഭടൻ, അഗ്നിനക്ഷത്രങ്ങൾ എന്നീ ഏക പാത്ര നാടകങ്ങളും അരങ്ങേറും. സമിതി പ്രസിഡന്റ് മനോഹർ ലാൽ, സെക്രട്ടറി എം ബി അജയഘോഷ്, ഭോജൻകാരണത്ത്, പ്രസാദ് കരുണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.









0 comments