സുഭിക്ഷ കേരളം പദ്ധതി
മത്സ്യകൃഷി വിളവെടുപ്പ്

ആളൂർ പഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി വിളവെടുപ്പ് പ്രസിഡന്റ് കെ ആർ ജോജോ ഉദ്ഘാടനം ചെയ്യുന്നു
ആളൂർ
ഫിഷറീസ് വകുപ്പും ആളൂര്‍ പഞ്ചായത്തും ചേര്‍ന്ന് നടപ്പിലാക്കിയ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി സി ഷണ്മുഖൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് രതി സുരേഷ്, ഫിഷറീസ് ഓഫീസർ നീരജ്, കോ–ഓർഡിനേറ്റർ വസന്തകുമാരി എന്നിവർ സംസാരിച്ചു. ആളൂർ ആനത്തടത്ത് പീണിക്കപ്പറമ്പിൽ ജസ്റ്റിൻ ജോസിന്റെ കൃഷിയിടത്തിലെ പടുതാകുളത്തിലാണ് വരാൽ മത്സ്യകൃഷി വിളവെടുപ്പ് നടത്തിയത്. മത്സ്യ ഉപഭോക്താക്കൾക്ക് വിഷരഹിത മത്സ്യം പ്രാദേശികമായി ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.









0 comments