വ്യാജമദ്യം നിർമിക്കാനായി സൂക്ഷിച്ച 120 ലിറ്റർ വാഷ് കണ്ടെടുത്തു

രണ്ടു കൈ വീരഞ്ചിറ വനത്തിൽ നിന്നും കണ്ടെടുത്ത വാഷ് നശിപ്പിക്കുന്നു
ചാലക്കുടി
രണ്ടുകൈ വീരഞ്ചിറ വനത്തിൽ വ്യാജമദ്യം നിർമിക്കാനായി സൂക്ഷിച്ച 120 ലിറ്റർ വാഷ് കണ്ടെടുത്തു. പരിയാരം റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജോബിൻ ജോസഫ്, ചാലക്കുടി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സി യു ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുളള സംയുക്ത റെയ്ഡിലാണ് വാഷ് കണ്ടെടുത്തത്. വനത്തിൽ അനധികൃതമായി പ്രവേശിച്ചതിന് ഫോറസ്‌റ്റും വാഷ് സൂക്ഷിച്ചതിന് എക്സൈസും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും മുൻപും ഇത്തരം കേസുകളിൽ ഉൾപ്പെട്ട പരിസരവാസികൾ തന്നെയാണ് ഇതിന് പിന്നിലുള്ളതെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായും ഉദ്യോഗസ്ഥർ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ടി എ ഷെഫീഖ്, പി പി ഷാജി, ജെയ്സൺ ജോസ്, എക്സൈസ് ഡ്രൈവർ മുഹമ്മദ് ഷാൻ, കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷൻനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി വി പ്രശാന്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ യു പ്രഭാകരൻ, ജിഷോർ ജെയ്നി, ആർ വിജയകുമാർ, ഫോറസ്റ്റ് വാച്ചർ കെ എ ദിവാകരൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.









0 comments