റെഡ് റിബണ്‍ ക്വിസും റെഡ് റണ്‍ മാരത്തണും സംഘടിപ്പിച്ചു

കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച റെഡ് റൺ മാരത്തണ്‍ ജില്ലാ ടിബി ഓഫീസർ ഡോ. അജയ് രാജൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
തൃശൂര്‍
അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് യൂത്ത് ഫെസ്റ്റ് 2025ന്റെ ഭാഗമായി കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടേയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി തൃശൂർ ഗവ. മോഡൽ ഗേള്‍സ് ഹൈസ്കൂളില്‍ എച്ച്ഐവി /എയ്ഡ്സ് ബോധവല്‍ക്കരണ റെഡ് റിബൺ ക്വിസ് സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ കെകെടിഎംജിജിഎച്ച്എസ്എസിലെ കെ എം നന്ദന, പി എസ് ആദി ലക്ഷ്മി, തൃശൂർ മാർത്തോമ ജിഎച്ച്എസ്എസിലെ ആഞ്ചലീന ലിജോ, സി എസ് ജെസ്ന, ഇരിങ്ങാലക്കുട എസ്എൻഎച്ച്എസ്എസിലെ എം നവമി, പി എസ് ദൃശ്യ എന്നിവര്‍ യാഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. കോളേജ് വിദ്യാർഥികൾക്കായി തൃശൂര്‍ തോപ്പ് സ്റ്റേഡിയത്തിൽ അത്ലറ്റിക്സ് കോച്ച് പി എ അജിത്തിന്റെ നേതൃത്വത്തിൽ റെഡ് റൺ മാരത്തൺ മത്സരവും സംഘടിപ്പിച്ചു. ജില്ലാ ടിബി ഓഫീസർ ഡോ. അജയ് രാജൻ ഫ്ലാഗ് ഓഫ് ചെയ്തു. തൃശൂർ സെന്റ് തോമസ് കോളേജിലെ അജ്മൽ എം എഫ് അജ്മല്‍, ബിറ്റോ ജോസഫ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പി പി അതുൽ എന്നിവർ ആൺകുട്ടികളുടെ വിഭാഗത്തിലും തൃശൂർ സെന്റ് മേരീസ് കോളേജിലെ വി അജ്ഞന, തൃശൂർ വിമല കോളേജിലെ എസ് ഐശ്വര്യ, തൊഴിയൂർ എ സി കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഐസിഎ കോളേജിലെ നജ്മ ജമാൽ ആർ എന്നിവർ പെൺകുട്ടികളുടെ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യൂത്ത് ഫെസ്റ്റ് 2025ന്റെ സംസ്ഥാന തല പരിപാടികൾ 11, 12 തീയതികളിലായി തൃശൂർ ടൗൺ ഹാളിൽ നടക്കും.









0 comments