ആർച്ചറി പരിശീലനം നടത്തി

വെറ്റിലപ്പാറ ഗവ. ഹൈസ്കൂളിൽ വിമുക്തി മിഷന്റെ നേതൃത്വത്തിൽ നടന്ന ആർച്ചറി പരിശീലനം
ചാലക്കുടി
എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഉണർവ് പദ്ധതിയുടെ ഭാഗമായി ആർച്ചറി ഉപകരണങ്ങൾ ലഭിച്ച വെറ്റിലപ്പാറ ഗവ. ഹൈസ്കൂളിൽ വിദ്യാർഥികൾക്ക് ആർച്ചറി പരിശീലനം നല്‍കി. തൃശൂർ എംഎഎസ് അക്കാദമിയുടെ സഹകരണത്തോടെ നടത്തിയ പരിശീലനത്തില്‍ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. സ്കൂൾ പ്രധാനാധ്യാപിക ഇ ആർ ഗിരിജ അധ്യക്ഷയായി. സ്കൂൾ വിമുക്തി അധ്യാപക കോ–ഓർഡിനേറ്റർ ഐ ആർ ലിജി ലഹരി വിരുദ്ധ സന്ദേശം നൽകി. എംഎസ്എ ഡയറക്ടർ പി എസ് റഫീഖ്, പരിശീലകരായ വി എസ് ആര്യ കൃഷ്ണ, സൽമാൻ ഫാരിസ്, മിഥുൻ എന്നിവർ നേതൃത്വം നൽകി. പരിശീലനത്തിൽ മികച്ച വിദ്യാർഥികളായി നിബേഷ് ബാബു, സജു സുധീർ, എ എസ് ഗണശ്യാം, ആർ രതീഷ്, എ ജെ അദിൻ എന്നിവരെ തെരഞ്ഞെടുത്തു. എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ ഷഫീഖ് യൂസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 60 വിദ്യാർഥികൾ പരിശീലനത്തിൽ പങ്കെടുത്തു.









0 comments