യക്കുമരുന്നുമായി 3 യുവാക്കൾ പിടിയിൽ

മയക്കുമരുന്നുമായി പിടിയിലായ നകുൽ , അശ്വിൻ , ഫാസിൽ
മ
ഇരിങ്ങാലക്കുട
എക്‌സൈസ് പരിശോധനയ്ക്കിടയിൽ മെത്താംഫിറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ. പെരിഞ്ഞനം ഓണപ്പറമ്പ് കാതിക്കോടത്ത് നകുൽ (20), പെരിഞ്ഞനം പഞ്ചാരവളവ് കറുത്തവീട്ടിൽ അശ്വിൻ (24), ഒറ്റപ്പാലം നെല്ലായ എഴുവംതല ദേശത്ത് പൂളക്കുന്നത്ത് ഫാസിൽ (22) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 7.730 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. ഇരിങ്ങാലക്കുട സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്പെക്ടർ നീനു മാത്യു, സിവിൽ എക്സൈസ് ഓഫീസർ റിഹാസ്, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ വിൽസൺ പിടികൂടിയത്.









0 comments