സഹോദയ ജില്ലാ കലോത്സവം ഇന്ന് തുടങ്ങും

ചെറുതുരുത്തി
സഹോദയ സിബിഎസ്‌ഇ ജില്ലാ കലോത്സവത്തിന് വ്യാഴാഴ്‌ച ആറ്റൂർ അറഫ ഇംഗ്ലീഷ് സ്കൂളിൽ അരങ്ങ് ഉയരും. രാവിലെ 10ന് കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും. കേരള കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ബി കെ അനന്തകൃഷ്ണൻ അധ്യക്ഷനാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ജില്ലയിലെ 75 സ്കൂളുകളിൽ നിന്നുള്ള ആറായിരത്തോളം വിദ്യാർഥികൾ 147 ഇനങ്ങളിലായി മറ്റുരയ്ക്കും. 26 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. കലോത്സവത്തിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. കലോത്സവത്തിന്റെ ലോഗോ ബുധനാഴ്‌ച പ്രകാശിപ്പിച്ചു. ഡിജിറ്റൽ സ്കോർബോർഡുകൾ, 2000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഫുഡ് കോർട്ട്, വിശാലമായ പാർക്കിങ് സൗകര്യം, ഹെൽപ്പ് ഡെസ്ക്, ബാൻഡ് അവതരിപ്പിക്കുന്നതിന് പ്രത്യേക സ്റ്റേജ്, ക്യു ആർ കോഡ് അടിസ്ഥാനമാക്കിയുള്ള കാർ പാസ് സംവിധാനം, മെഡിക്കൽ സേവനം, ആംബുലൻസ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.









0 comments