ജില്ലയിൽ റെഡ് അലർട്ട്; മുൻകരുതൽ ശക്തം

തൃശൂർ
ജില്ലയിൽ റെഡ് അലർട്ട് പ്രഖാപിച്ച സാഹചര്യത്തിൽ നടപടികൾ വിലയിരുത്തുന്നതിന് കലക്ടർ അർജുൻപാണ്ഡ്യന്റെ അധ്യക്ഷതയിൽ ഓൺലൈനായി യോഗം ചേർന്നു. മഴ ശക്തി പ്രാപിക്കുകയാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് യോഗം വിലയിരുത്തി. മലയോര പ്രദേശങ്ങളിലും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളും റവന്യൂ വകുപ്പും നിരീക്ഷിക്കുന്നതായും അടിയന്തര സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടി സ്വീകരിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി.









0 comments