കൊടുങ്ങല്ലൂർ ഉപജില്ലാ ശാസ്ത്രോത്സവം തുടങ്ങി

ശാസ്ത്രോത്സവം തുടങ്ങി
കൊടുങ്ങല്ലൂർ
ഉപജില്ലാ ശാസ്ത്രോത്സവം ഇ ടി ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, ഐഎംയുപി സ്കൂൾ, ജിയുപി സ്കൂൾ അഴിക്കോട് എന്നിവിടങ്ങളിലായാണ് ശാസ്ത്രോത്സവം. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ അധ്യക്ഷനായി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി മൊയ്തീൻകുട്ടി, വാർഡ് അംഗം പ്രസീന റാഫി, പ്രഥമകുമാർ, അബ്ദുൽ ഖയ്യും, പി എ സീതി, പ്രിൻസിപ്പൽ സെമീന, പ്രധാനാധ്യാപിക റുബീന, ടിടിഐ പ്രിൻസിപ്പൽ അസ്മാബി, നൗഷാദ് കൈതവളപ്പിൽ, മുഹമ്മദ് ഷഫീഖ്, സി ജെ ദാമു, പി എ മനാഫ്, ആദിൽ മജീദ് എന്നിവർ സംസാരിച്ചു.









0 comments