ലോക പ്രമേഹ ദിനാചരണം നടത്തി

ലോകപ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി കലക്‌ടറേറ്റിൽ നടന്ന ഫ്ലാഷ് മോബ്
തൃശൂർ
ലോക പ്രമേഹ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിച്ചു. ജില്ലാ ഭരണകേന്ദ്രം, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം തൃശൂര്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ലോക പ്രമേഹ ദിനാചരണം സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി പി ശ്രീദേവി അധ്യക്ഷയായി. എഡിഎം ടി മുരളി വിശിഷ്ടാതിഥിയായി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി സജീവ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. "പ്രമേഹം ഇനി ഗോളടിക്കില്ല' എന്ന സന്ദേശം പകരുന്ന വീഡിയോയും ആരോഗ്യവകുപ്പ് തയ്യാറാക്കിയ പ്രമേഹ ബോധവൽക്കരണ പോസ്റ്ററുകളും കലക്ടര്‍ പ്രകാശനം ചെയ്തു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ജോപോള്‍ അഞ്ചേരി, സന്തോഷ് ട്രോഫി താരം ടി ജി പുരുഷോത്തമന്‍ എന്നിവര്‍ കഥാപാത്രങ്ങളായ ബോധവൽക്കരണ വീഡിയോയാണ് പ്രകാശനം ചെയ്തത്. ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ആരോഗ്യ കേരളം തൃശൂരിന്റെയും നേതൃത്വത്തില്‍ ബോധവൽക്കരണ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. എഡിഎം ടി മുരളി ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ഗവ. നേഴ്‌സിങ് സ്‌കൂളിലെ 27 വിദ്യാര്‍ഥികളാണ് ഫ്ലാഷ് മോബില്‍ അണിനിരന്നത്. ലോക പ്രമേഹ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. "പ്രമേഹത്തിന് പ്രായമില്ല' എന്നാണ് ഈ വര്‍ഷത്തെ ലോക പ്രമേഹ ദിനത്തിന്റെ പ്രമേയം.









0 comments