മണൽ കടത്ത് പിടികൂടി

ഭാരതപ്പുഴയിൽ നിന്നും അനധികൃതമായി മണൽ കടത്തിയ വാഹനം.
ചെറുതുരുത്തി
ദേശമംഗലം പല്ലൂരിൽ ഭാരതപ്പുഴയുടെ ഊറോൽക്കടവിൽ നിന്ന് മണൽ കടത്തിയ രണ്ടുപേരെ ചെറുതുരുത്തി പൊലീസ് പിടികൂടി. മണൽ ചാക്കുകൾ നിറച്ച വാഹനവും പിടിച്ചെടുത്തു. ദേശമംഗലം മനപ്പടിയിൽ രാത്രികാല പരിശോധനയ്ക്കിടെയാണ് 60 ഓളം ചാക്കുകളിലായി മണൽ കടത്താൻ ശ്രമിച്ച വാഹനം പിടിച്ചെടുത്തത് . ചെറുതുരുത്തി സബ് ഇൻസ്പെക്ടർ സി എം ജമാലുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണൽക്കടത്ത് പിടികൂടിയത്. ദേശമംഗലം പള്ളം സ്വദേശിയായ സതീഷ് ( 37), ജിഷ് (34 ) എന്നിവരെ അറസ്റ്റ് ചെയ്തു.









0 comments