അമര സ്‌മരണയായ്‌ വി എസ്‌

കെഎസ് കെടിയു  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വി എസ്‌ അച്യുതാനന്ദൻ അനുസ്‌മരണ യോഗം 
എ സി മൊയ്‌തീൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

കെഎസ് കെടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വി എസ്‌ അച്യുതാനന്ദൻ അനുസ്‌മരണ യോഗം 
എ സി മൊയ്‌തീൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 12, 2025, 01:13 AM | 1 min read

തൃശൂർ

വി എസ്‌ അച്യുതാനന്ദന്റെ അമര സ്‌മരണയുയർത്തി കെഎസ്‌കെടിയു നേതൃത്വത്തിൽ ജില്ലയിലെമ്പാടും അനുസ്‌മരണയോഗങ്ങൾ സംഘടിപ്പിച്ചു. ഉജ്വല സമരപാരമ്പര്യത്തിലൂടെയും വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ട നിലപാടുകളിലുടെയും ജനമനസ്സിൽ നിറഞ്ഞുനിന്ന വിഎസിന്റെ സ്‌മരണകളുമായി നൂറുകണക്കിനാളുകൾ ചടങ്ങുകളിൽ പങ്കെടുത്തു. കെഎസ്‌കെടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ബാലഭവനിൽ നടന്ന വി എസ്‌ അമര സ്‌മരണ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്‌തീൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എം കെ പ്രഭാകരൻ അധ്യക്ഷനായി. വർഗീസ്‌ കണ്ടംകുളത്തി, ബിന്ദു പുരുഷോത്തമൻ, പി എസ്‌ വിനയൻ, പി എ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ഏരിയ കേന്ദ്രങ്ങളിലും വി എസിന്റെ ചിത്രത്തിൽ പുഷ്‌പാർച്ചനയും പ്രഭാഷണങ്ങളും വിപ്ലവഗാനാലാപനങ്ങളും നടന്നു. കുന്നംകുളത്ത് കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി കെ വാസു അനുസ്മരണം ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സേവ്യർ ചിറ്റിലപ്പിള്ളി, കൊടുങ്ങല്ലൂരിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി കെ ചന്ദ്രശേഖരൻ, നാട്ടികയിൽ എൻ കെ അക്ബർ എംഎൽഎ, ചേർപ്പിൽ കർഷകസംഘം ജില്ലാ സെക്രട്ടറി എ എസ് കുട്ടി, ഇരിങ്ങാലക്കുടയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി പി ശരത്പ്രസാദ്, ചാലക്കുടിയിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ, ചാവക്കാട് കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഡിക്‌സൺ, വള്ളത്തോൾ നഗറിൽ മലബാർ ദേവസ്വം മുൻ പ്രസിഡന്റ്‌ എം ആർ മുരളി, ചേലക്കരയിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എ ബാബു, മാളയിൽ സിപിഐ എം ഏരിയ സെക്രട്ടറി ടി കെ സന്തോഷ്, മണലൂരിൽ കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗം കെ എ വിശ്വംഭരൻ എന്നിവരും അമരസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home