പൂകൃഷി വിളവെടുത്തു

എടത്തിരുത്തി പഞ്ചായത്തിലെ പൂകൃഷി വിളവെടുപ്പ് പ്രസിഡന്റ് ടി കെ ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

എടത്തിരുത്തി പഞ്ചായത്തിലെ പൂകൃഷി വിളവെടുപ്പ് പ്രസിഡന്റ് ടി കെ ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 27, 2025, 12:15 AM | 1 min read


ചെന്ത്രാപ്പിന്നി

എടത്തിരുത്തി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കൃഷി ഭവൻ മുഖേന നടപ്പിലാക്കിയ പൂകൃഷിയുടെ വിളവെടുപ്പ് നടത്തി. ചാമക്കാല ബീച്ച് പാലസിന് സമീപത്തെ സ്ഥലത്ത് ഞായക്കാട്ട് ചന്ദ്രശേഖരനാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്. തൈകളും വളവും പൂകൃഷി വ്യാപന പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായാണ് നൽകിയത്. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി കെ ചന്ദ്രബാബു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്തംഗം എം കെ ഫൽഗുണൻ അധ്യക്ഷനായി. കൃഷി ഓഫീസർ കെ എ മേഘ, കൃഷി അസിസ്‌റ്റന്റ്‌ വി സി സിജി, ഡോ. ഐശ്വര്യ, പി എ ജമാൽ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home