കെഎസ്ടിഎ കൊടുങ്ങല്ലൂർ ഉപജില്ലാ സമ്മേളനം

കെഎസ്ടിഎ കൊടുങ്ങല്ലൂർ ഉപജില്ലാ സമ്മേളനം ജില്ലാ സെക്രട്ടറി സാജൻഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ
കെഎസ്ടിഎ കൊടുങ്ങല്ലൂർ ഉപജില്ലാ സമ്മേളനം ജില്ലാ സെക്രട്ടറി സാജൻ ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാപ്രസിഡന്റ് ഒ എസ് ഷൈൻ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി എൻ കെ രമേശ്, എക്സി. അംഗങ്ങളായ പി എം മോഹൻരാജ്, അജിത പാടാരിൽ, പി ബി മിനി, ഇ ആർ രേഖ എന്നിവർ സംസാരിച്ചു. പി എ നൗഷാദ് രക്തസാക്ഷി പ്രമേയവും പർണമി വിനോദ് അനുശോചന പ്രമേയവും സെക്രട്ടറി എം അഖിലേഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡന്റ് കെ ബി ഫെർഡി സംഘടനാ റിപ്പോർട്ടും ട്രഷറർ വി എം റിയാസ് കണക്കും അവതരിപ്പിച്ചു. പൊതുസമ്മേളനം സംസ്ഥാന എക്സി. അംഗം സി എ നസീർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: വി എം റിയാസ് ( പ്രസിഡന്റ്), എം അഖിലേഷ് (സെക്രട്ടറി), പി എ നൗഷാദ് (ട്രഷറർ).









0 comments