വീട്ടിൽ മോഷണം: യുവാവ് പിടിയിൽ

സുഹൈൽ
വലപ്പാട്
തളിക്കുളം പുതിയങ്ങാടിയിലെ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തളിക്കുളം പുതുക്കുളം കിഴക്ക് മണക്കാട്ടുപടി സുഹൈൽ (സിജിൽ രാജ്, 22) ആണ് തൃശൂർ റൂറൽ പൊലീസ് പിടിയിലായത്. കഴിഞ്ഞ 25ന് പുലർച്ചെ രണ്ടിനാണ് പുതിയങ്ങാടി ഒന്നാംകല്ലിലെ വീട്ടില്‍ക്കയറി 10,000- രൂപയും 3000- രൂപ വിലവരുന്ന വസ്ത്രങ്ങളും മോഷ്ടിച്ചത്. സംഭവസമയം വീട്ടുടമയുടെ പ്രായമായ മാതാപിതാക്കളാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ ഉറങ്ങിയതിനാൽ മോഷണ വിവരം അറിഞ്ഞില്ല. അടുത്തദിവസം രാവിലെ പുറകിലെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. തുടർന്ന് വലപ്പാട് പൊലീസ് വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാള്‍ക്കെതിരെ മതിലകം, വാടാനപ്പള്ളി, കൊടുങ്ങല്ലൂർ, പുതുക്കാട്, വലപ്പാട്, ചാവക്കാട്, പാലക്കാട് കൊല്ലങ്കോട് സ്റ്റേഷനുകളില്‍ മോഷണം, പോക്സോ കേസ്, വധശ്രമം, കവർച്ച, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകല്‍, തട്ടിപ്പ്, അടിപിടി അടക്കം 13 ക്രിമിനൽകേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. വലപ്പാട് എസ്എച്ച്ഒ അനിൽകുമാർ, എസ്‌ഐ സി എൻ എബിൻ, ജിഎഎസ്ഐ സജയൻ, സിപിഒമാരായ അലി, അബീഷ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.









0 comments