വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്മാരക ട്രസ്റ്റ് കലാ പുരസ്കാര വിതരണം

മദ്ദള വിദ്വാൻ വെള്ളാറ്റഞ്ഞുർ ശങ്കരൻ നമ്പീശൻ സ്മാരക ട്രസ്റ്റ് കലാ പുരസ്കാര വിതരണം സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു
വടക്കാഞ്ചേരി
മദ്ദള വിദ്വാൻ വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്മാരക ട്രസ്റ്റിന്റെ മികച്ച കലാ പുരസ്കാര വിതരണം നടത്തി. വെള്ളാറ്റഞ്ഞൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടന്ന പുരസ്കാര വിതരണ ചടങ്ങ് പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എ എസ് ദിവാകരൻ അധ്യക്ഷനായി. തിമില വിദ്വാൻ പരക്കാട് തങ്കപ്പൻ മാരാർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. ഡോ. സി പി ഹരിദാസൻ അനുസ്മരണ പ്രഭാഷണം നടത്തി. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി, ട്രസ്റ്റ് സെക്രട്ടറി ദിനേശ് സതീശൻ, എ എൻ സതീദേവി എന്നിവർ സംസാരിച്ചു. വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്മാരക പുരസ്കാരം ഇലത്താള വിദ്വാൻ പരക്കാട് ബാബു (40,000 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ), വെള്ളാറ്റഞ്ഞുർ രാമൻ നമ്പീശൻ പുരസ്കാരം മദ്ദള കലാകാരൻ ചെമ്പ്രശേരി കെ ടി പരമേശ്വരൻ നായർ പതിനായിരം രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും), ചാലക്കുടി നാരായണൻ നമ്പീശൻ പുരസ്കാരം: യുവ മദ്ദള കലാകാരൻ നിഖിൽ ആർ ഉണ്ണി (5000 രൂപയും പ്രശസ്തി പത്രവും) എന്നിവർക്ക് സമ്മാനിച്ചു. കലാപ്രതിഭകളായ പരക്കാട് തങ്കപ്പൻ മാരാർ, കലാമണ്ഡലം ഹരിദാസൻ എന്നിവരെ ആദരിച്ചു.









0 comments