ഡിവൈഎഫ്ഐ ആഹ്ലാദപ്രകടനം നടത്തി

ക്ഷേമ പദ്ധതികൾ വിപുലീകരിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഡിവെഎഫ്‌ഐ പ്രവർത്തകർ നഗരത്തിൽ മധുരപലഹാരം വിതരണം ചെയ്യുന്നു
തൃശൂർ
വിവിധ ക്ഷേമ പദ്ധതികളുടെ തുക വർധിപ്പിക്കുകയും പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്‌ത എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. ബുധനാഴ്‌ച രാത്രി നടന്ന ആഹ്ലാദപ്രകനം സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു ഉദ്‌ഘാടനം ചെയ്‌തു. ആഹ്ലാദ പ്രകടനത്തിനുശേഷം മധുരപലഹാര വിതരണം നടത്തി. ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എസ് റോസൽ രാജ്, ട്രഷറർ കെഎസ് സെന്തിൽ കുമാർ, ഡോ. ഫസീല തരകത്ത്, എറിൻ ആന്റണി, സി ധനുഷ് കുമാർ, ഹർഷ വിനീത് എന്നിവർ സംസാരിച്ചു.









0 comments