എം കെ കൃഷ്ണനെ അനുസ്മരിച്ചു

എം കെ കൃഷ്ണൻ ചരമദിനാചരണത്തിന്റെ ഭാഗമായി കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി ഓഫീസ്‌ പരിസരത്ത്‌ 
ജില്ലാ പ്രസിഡന്റ്‌ എം കെ പ്രഭാകരൻ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Nov 15, 2025, 12:13 AM | 1 min read


തൃശൂർ

കർഷകത്തൊഴിലാളി യൂണിയന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന എം കെ കൃഷ്ണൻ ചരമദിനം ആചരിച്ചു. കെഎസ്‌കെടിയു യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി പ്രഭാതഭേരിയും അനുസ്മരണ പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് ജില്ലാ പ്രസിഡന്റ് എം കെ പ്രഭാകരൻ പതാക ഉയർത്തി. കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വനിതാ സബ് കമ്മിറ്റി കൺവീനർ ലളിത ബാലൻ പുല്ലൂരിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വർഗീസ് കണ്ടംകുളത്തി പാലിയേക്കരയിലും എ എസ് ദിനകരൻ താന്ന്യത്തും ബിന്ദു പുരുഷോത്തമൻ മുതുവറയിലും പി മോഹൻദാസ് മിണാലൂരിലും കെ എ വിശ്വംഭരൻ വാടാനപ്പള്ളിയിലും കെ ജെ ഡിക്സൺ കൊടകരയിലും പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ എം അഷ്റഫ് പാഞ്ഞാളിലും പി എസ് വിനയൻ തോട്ടപ്പടിയിലും മല്ലിക ചാത്തുക്കുട്ടി കീഴ്‌ത്താണിയിലും എക്സിക്യുട്ടീവ് അംഗങ്ങളായ എം ബി പ്രവീൺ കുന്നംകുളംത്തും എ എച്ച് അക്ബർ ചാവക്കാട്ടും പതാക ഉയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Home