ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങൽ ഇന്നും നാളെയും

.
വെബ് ഡെസ്ക്

Published on Nov 03, 2025, 12:10 AM | 2 min read


തൃശൂർ

ദേശാഭിമാനി പ്രചാരണ ഭാഗമായി ചേര്‍ത്ത പത്രം വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഏരിയകളില്‍നിന്ന് ഏറ്റുവാങ്ങും. തിങ്ക‌ള്‍ രാവിലെ 10ന് ചാവക്കാട് ഏരിയയില്‍നിന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍, ജില്ലാ സെക്രട്ടറിയറ്റംഗം എം ബാലാജി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും. ചേലക്കരയില്‍ സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീന്‍, ജില്ലാ സെക്രട്ടറിയറ്റംഗം കെ വി നഫീസ എന്നിവരും ഒല്ലൂരില്‍ സംസ്ഥാന കമ്മിറ്റിയംഗം എം എം വര്‍ഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ് എന്നിവരും ചേര്‍പ്പില്‍ സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ബിന്ദു, ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജന്‍ എന്നിവരും ഏറ്റുവാങ്ങും. പകല്‍ 12ന് ഇരിങ്ങാലക്കുടയില്‍ ആര്‍ ബിന്ദു, ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഡേവിസ് എന്നിവര്‍ ഏറ്റുവാങ്ങും. പകല്‍ രണ്ടിന് മണലൂരില്‍ കെ വി അബ്ദുള്‍ ഖാദര്‍, ജില്ലാ സെക്രട്ടറിയറ്റംഗം ടി വി ഹരിദാസ് എന്നിവരും വള്ളത്തോള്‍ നഗറില്‍ എ സി മൊയ്തീന്‍, കെ വി നഫീസ എന്നിവരും മണ്ണുത്തിയില്‍ എം എം വര്‍ഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രന്‍, മാളയില്‍ ആര്‍ ബിന്ദു, പി കെ ഡേവിസ് എന്നിവരും ഏറ്റുവാങ്ങും. വൈകിട്ട്‌ നാലിന് കൊടുങ്ങല്ലൂരില്‍ ആര്‍ ബിന്ദു, ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ചന്ദ്രശേഖരന്‍ എന്നിവരും വൈകിട്ട് അഞ്ചിന് പുഴയ്ക്കലില്‍ കെ വി അബ്ദുള്‍ ഖാദര്‍, ജില്ലാ സെക്രട്ടറിയറ്റംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി എന്നിവരും ഏറ്റുവാങ്ങും. ചൊവ്വ രാവിലെ 10ന് തൃശൂരില്‍ കെ വി അബ്ദുള്‍ ഖാദര്‍, പി കെ ഷാജന്‍ എന്നിവര്‍ ഏറ്റുവാങ്ങും. വടക്കാഞ്ചേരിയില്‍ എ സി മൊയ്തീന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി എന്നിവരും കൊടകരയില്‍ എം എം വര്‍ഗീസ്, കെ കെ രാമചന്ദ്രന്‍ എന്നിവരും ഏറ്റുവാങ്ങും. പകല്‍ രണ്ടിന് നാട്ടികയില്‍ കെ വി അബ്ദുള്‍ ഖാദര്‍, പി കെ ചന്ദ്രശേഖരന്‍ എന്നിവര്‍ ഏറ്റുവാങ്ങും. കുന്നംകുളത്ത് എ സി മൊയ്തീന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി കെ വാസു, എം ബാലാജി എന്നിവരും ചാലക്കുടിയില്‍ എം എം വര്‍ഗീസ്, യു പി ജോസഫ് എന്നിവരും ഏറ്റുവാങ്ങും. സെപ്തംബര്‍ 23ന് അഴീക്കോടന്‍ രക്തസാക്ഷി ദിനത്തിലാണ് ദേശാഭിമാനി പത്ര ക്യാന്പയിന്‍ ആരംഭിച്ചത്. ഈ മാസം 20ന് സി എച്ച് കണാരന്‍ ദിനത്തില്‍ സമാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home