മദ്യലഹരിയിൽ ആക്രമണം: പ്രതികൾ അറസ്റ്റിൽ

കല്ലൂർ
മദ്യലഹരിയിൽ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ രണ്ടുയുവാക്കൾ അറസ്‌റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ കല്ലൂർ കോട്ടായി സ്വദേശി ചിങ്ങിനിക്കാടൻ ഡെന്നീസ് (38), കല്ലൂർ പാലയ്ക്കപറമ്പിലെ കോന്നത്ത്പറമ്പിൽ രജീഷ് (37) എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ തിങ്കൾ രാത്രി 11ഓടെയാണ് സംഭവം. ആമ്പല്ലൂർ സെന്ററിനടുത്തുള്ള ബാറിനടുത്ത് പ്രതി ഡെന്നീസ് ഓട്ടോ റിവേഴ്സ് എടുക്കുന്നത് കണ്ട് ചിരിച്ചതിലുള്ള വൈരാഗ്യത്താലായിരുന്നു ആക്രമണം. പുതുക്കാട്, വരന്തരപ്പിള്ളി, ഒല്ലൂർ, പേരാമംഗലം, വിയ്യൂർ സ്റ്റേഷനുകളിലായി കൊലപാതക കേസ്, വധശ്രമക്കേസ് ഉൾപ്പെടെ പത്ത് ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഡെന്നീസ്. രജീഷ് പുതുക്കാട് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലും പ്രതിയാണ്. ഇൻസ്പെക്ടർ മഹേന്ദ്ര സിംഹൻ, എസ്ഐ എൻ പ്രദീപ്, എസ്‌സിപിഒമാരായ ഷമീർ, ഫൈസൽ, സിപിഒ കിഷോർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.









0 comments