മുചിരി ആർട്സ് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ഉദ്‌ഘാടനം

മുചിരി ആർട്സ് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ ഉദ്ഘാടനം മാധ്യമപ്രവർത്തകൻ ശശികുമാർ നിർവഹിക്കുന്നു
കൊടുങ്ങല്ലൂർ
മുചിരി ആർട്സ് ആൻഡ് കൾചറൽ ഓർഗനൈസേഷൻ മഹാകവി കുഞ്ഞുകുട്ടൻ തമ്പുരാൻ ചത്വരത്തിൽ മാധ്യമപ്രവർത്തകൻ ശശികുമാർ ഉദ്‌ഘാടനം ചെയ്‌തു. ചരിത്ര സത്യങ്ങളെ കലാ ചാരുതയോടെ ആവിഷ്കരിച്ച് മുന്നോട്ടു പോകാൻ കൊടുങ്ങല്ലൂരിലെ കലാകാരൻമാർക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡാവിഞ്ചി സുരേഷ് അധ്യക്ഷനായി. സംവിധായകൻ കമൽ, നോവലിസ്റ്റ് ടി കെ ഗംഗാധരൻ, മുസിരിസ് പൈതൃക പദ്ധതി എംഡി ഷാരോൺ വീട്ടിൽ, സെക്രട്ടറി നന്ദകുമാർ തോട്ടത്തിൽ, കവി സെബാസ്റ്റ്യൻ, രാഗേഷ് ധ്രുവൻ എന്നിവർ സംസാരിച്ചു. ആർട്ടിസ്റ്റ് മാധവമേനോൻ, ആർട്ടിസ്റ്റ് നാരായണമേനോൻ അനുസ്മരണ പ്രഭാഷണം ഡോ: കവിത ബാലകൃഷ്ണൻ നിർവഹിച്ചു. 25 ചിത്രകാരന്മാരും, ഗായകരും പങ്കെടുത്ത പാട്ടും വരയും, ഹിമഷിൻജോ നയിച്ച നാടൻ പാട്ടുത്സവവും നടന്നു









0 comments