print edition 3008 വാർഡിൽ ബിജെപിക്ക് സ്ഥാനാർഥികളില്ല

തിരുവനന്തപുരം
തദ്ദേശതെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ 3008 വാർഡിൽ ബിജെപിക്ക് സ്ഥാനാർഥികളില്ല. സംസ്ഥാനത്ത് എല്ലായിടത്തും മത്സരിക്കുമെന്ന് പറഞ്ഞ ബിജെപി 2142 ഗ്രാമപഞ്ചായത്ത് വാർഡുകളിലും 265 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും 596 നഗരസഭ വാർഡുകളിലുമാണ് സ്ഥാനാർഥികളെ നിർത്താതിരുന്നത്. എറണാകുളം കോർപറേഷനിലെ അഞ്ച് ഡിവിഷനിൽ ബിജെപിക്ക് സ്ഥാനാർഥികളില്ല.
തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിക്കുന്ന നിലപാടിന്റെ ഭാഗമായാണിതെന്ന് ആരോപണമുയർന്നു. അതേസമയം ബിജെപിയുടെ നേതാക്കൾ മത്സരിക്കുന്ന വാർഡുകൾ സഖ്യകക്ഷിൾക്ക് നൽകി സഹായിക്കുന്നു. മറ്റ് ചിലസ്ഥലങ്ങളിൽ ദുർബലസ്ഥാനാർഥികളെയുമാണ് കോൺഗ്രസ് നിർത്തിയിട്ടുള്ളത്.

വനിതാ വാർഡിൽ പുരുഷ സ്ഥാനാർഥി ; ബിജെപി നേതാവിന്റെ പത്രിക തള്ളി
വനിതാ സംവരണവാർഡാണെന്ന് അറിയാതെ മത്സരിക്കാനിറങ്ങിയ ബിജെപി നേതാവിന്റെ പത്രിക നൽകി. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ രണ്ടു ഡിവിഷനിലേക്കാണ് ബിജെപി ചിറ്റാരിപ്പറന്പ് മണ്ഡലം ജനറൽ സെക്രട്ടറി വി കെ അനീഷ് പത്രിക നൽകിയത്. ജനറൽ വാർഡായ ആലച്ചേരിയിലും വനിതാ സംവരണ വാർഡായ കോളയാടും. വനിതാ സംവരണവാർഡിൽ പുരുഷന്റെ പത്രിക കണ്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കണ്ണുതള്ളി. നിയമവിരുദ്ധമായാണ് പത്രിക നൽകിയതെന്ന് തെളിഞ്ഞതോടെ രണ്ടും തള്ളുകയായിരുന്നു. ഇതോടെ രണ്ടിടത്തും ബിജെപിക്ക് സ്ഥാനാർഥിയില്ലാതായി.









0 comments