കോടി പുഞ്ചിരി വിടരട്ടെ

തങ്ങൾക്കു ലഭിച്ച ക്ഷേമപെൻഷൻ ആഹ്ലാദത്തോടെ എണ്ണിത്തിട്ടപ്പെടുത്തുന്ന കൊമ്മാടി പുതുവൽ സ്വദേശികളും അയൽക്കാരുമായ ബീമ ഹമീദും നടേശനും
ആലപ്പുഴ
മോൻ വന്നോ..? കാത്തിരിക്കുകയായിരുന്നു ഒറ്റയ്‌ക്ക് കഴിയുന്ന എന്നെ പോലുള്ളവർക്ക് സർക്കാരിന്റെ ക്ഷേമപെൻഷൻ ജീവിതമാണ്. ആലപ്പുഴ കൊമ്മാടിയിലെ പുതുവലിൽ പെൻഷൻ വിതരണത്തിനെത്തിയ രഞ്‌ജിത് രമേശിനെ ചേർത്തുപിടിച്ച് അറുപത്തിയെട്ടുകാരി പെണ്ണമ്മ പറഞ്ഞ വാക്കുകളാണിത്. പെൻഷൻ വാങ്ങാനെത്തിയ ശശിധരന്റെയും ബേബിയുടെയും കണ്ണുകളിൽ പ്രതീക്ഷയുടെ പൊൻതിളക്കം. 65 വയസുള്ള ശശിധരനും ഒറ്റയ്‌ക്കാണ് താമസം. ""മകളെ വിവാഹം കഴിപ്പിച്ച് വിട്ടു, ഭാര്യ മരിച്ചുപോയി കൂലിപ്പണിയായിരുന്നു ജീവിതമാർഗം ഇപ്പോൾ പണി കുറവാണ് ’ ക്ഷേമപെൻഷൻ വലിയ ആശ്വാസമെന്ന് ശശിധരൻ പറയുന്നു. ജീവിത സായാഹ്നത്തിൽ സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനും ആരുടെയും മുന്നിലും തലകുനിക്കാതെ ജീവിക്കാനും എൽഡിഎഫ് സർക്കാരിന്റെ കരുതൽ സഹായിക്കുന്നു. സാമൂഹ്യസുരക്ഷാ പെൻഷൻ വർധിപ്പിച്ച് പാവപ്പെട്ടവരെ ചേർത്തുനിർത്തിയത് എൽഡിഎഫാണ്. 600 രൂപയായിരുന്ന പെൻഷൻ 1600 രൂപയാക്കി ഇപ്പോൾ 2000 രൂപയായി വർധിപ്പിച്ചു. ഒക്‌ടോബറിലെ 1600 രൂപയും നവംബറിലെ 2000 രൂപയും ചേർത്ത് 3600 രൂപയാണ് ഇത്തവണ നൽകിയത്. പെൻഷൻ കൈക്കൂലിയാണെന്ന് പറഞ്ഞവർക്ക് മനസിലാകില്ല ഇൗ കരുതലിന്റെ വില.
ഉള്ള് നിറഞ്ഞ് അഭിമാനത്തോടെ...
കൊമ്മാടി പുതുവലിൽ ശശിധരന് 68 വയസുണ്ട്. ഒരു വർഷം മുമ്പാണ് സ്‌ട്രോക്ക് വന്നത്. പ്രായത്തിന്റെ ഭാഗമായുള്ള അസുഖങ്ങൾ വേറെയുമുണ്ട്. ഭാര്യയും മകളും മരുമകനും ചെറുമക്കളുമൊത്താണ് താമസം ആറ് പേരടങ്ങുന്ന കുടുംബത്തിന്റെ ചെലവിൽ ഒരു പങ്ക് വഹിക്കാൻ കഴിയുന്നത് ക്ഷേപെൻഷൻ ഉള്ളതുകൊണ്ടാണ്. പുതുവലിൽ പെൻഷനെത്തുന്നതറിഞ്ഞ് ശശിധരനും ഫാത്തിമയും ഏലിക്കുട്ടിയുടെ വീട്ടിൽ നേരത്തേയെത്തി. 87 വയസുണ്ട് ഏലിക്കുട്ടിക്ക്. മകൻ മാത്രമാണുള്ളത്. 69 വയസുള്ള ഫാത്തിമയ്‌ക്ക് കാഴ്‌ച പ്രശ്‌നമുണ്ട് ജോലിക്ക് പോകാനാകുന്നില്ല. മകളുടെയും മരുമകന്റെയും പേരക്കുട്ടികളുടെയും ഒപ്പമാണ് താമസം. ജീവിതപ്രാരാബ്‌ധങ്ങളിൽ പ്രതീക്ഷയാണ് സർക്കാരിന്റെ കരുതൽ.









0 comments