ജില്ലാ സ്കൂൾ കലോത്സവം: സംഘാടകസമിതിയായി

റവന്യൂ ജില്ലാ സ്കൂൾ കലോത്സവ സംഘാടകസമിതി രൂപീകരണയോഗം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട
മുപ്പത്താറ-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സംഘാടക സമിതി രൂപീകരിച്ചു. എൽഎഫ്സിഎച്ച്എസ് സ്കൂളിൽ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷയായി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി എം ബാലകൃഷ്ണൻ പ്രവർത്തന പരിപാടി വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി , ജെയ്സൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, ഫെനി എബിൻ, കൗൺസിലർ സോണിയ ഗിരി, ഹയർ സെക്കൻഡറി കോ– ഓർഡിനേറ്റർ ടി ആർ ലത, ഡിഇഒ ടി ഷൈല, എഇഒ എം എസ് രാജീവ് എന്നിവർ സംസാരിച്ചു. നവംബർ 18, 19, 20, 21 തീയതികളിലാണ് കലോത്സവം. ഭാരവാഹികൾ മന്ത്രി ആർ ബിന്ദു (ചെയർമാൻ), മേരിക്കുട്ടി ജോയ് (വർക്കിങ് ചെയർമാൻ), പി എം ബാലകൃഷ്ണൻ (ജനറൽ കൺവീനർ), ടി ഷൈല (ട്രഷറർ).









0 comments