ഓൾ കേരള കാറ്ററേഴ്‌സ് അസോ. ജില്ലാ സമ്മേളനം

തൃപ്രയാർ
ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം വ്യാഴാഴ്ച പഴുവിൽ അസീസിയ കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം തുടങ്ങും. പകൽ 2ന് മന്ത്രി ആർ ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ്, സ്ഥാപക നേതാവ് ബാദുഷ കടലുണ്ടി എന്നിവർ മുഖ്യാതിഥികളാവും. ‘വിഭവങ്ങൾക്ക് എങ്ങനെ വില നിർണയിക്കണം’ എന്ന വിഷയത്തിൽ അബ്ദുൾ ഷെരീഫ് ക്ലാസെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധികളുടെ കോൺക്ലേവ് പ്രോഗ്രാം, ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം, എക്‌സിബിഷൻ, കലാപരിപാടികൾ തുടങ്ങിയവ നടക്കും. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ ട്രഷറർ പി എ അബ്ദുൾ അശീസ്, ശശി ആതിഥേയ, സതീശൻ വടശേരി, കെ എസ് ഷെറിൻ എന്നിവർ പങ്കെടുത്തു.









0 comments