ദേശാഭിമാനി വായനക്കാരുടെ സംഗമം

ദേശാഭിമാനി വായനക്കാരുടെ സംഗമം ടി കെ വാസു ഉദ്ഘാടനം ചെയ്യുന്നു
കുന്നംകുളം
വായനക്കാരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ചർച്ച ചെയ്ത് നടത്തിയ ദേശാഭിമാനി വായനക്കാരുടെ സംഗമം ശ്രദ്ധേയമായി. സി വി സ്മാരക ഹാളിൽ സിപിഐ എം കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ വാസു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ അധ്യക്ഷനായി. സാമൂഹിക പ്രവർത്തകൻ ടി നരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എഫ് ഡേവിസ്, എം എൻ സത്യൻ, കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, പി ജി ജയപ്രകാശ് എന്നിവർ സംസാരിച്ചു.









0 comments