ലോക് അദാലത്ത്
തീര്‍പ്പാക്കിയത് 6,000 കേസുകള്‍

തൃശൂർ
ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക് അദാലത്തില്‍ 6000 കേസുകള്‍ തീര്‍പ്പാക്കി. ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികളിൽ കെട്ടിക്കിടന്ന പിഴ ഒടുക്കി തീർക്കാവുന്ന കേസുകൾ, എംഎസിടി കേസുകൾ, ബാങ്ക്, സിവിൽ കേസുകൾ, മറ്റ് വിവിധ കേസുകൾ എന്നിവയിലൂടെ 21 കോടി രൂപയുടെ വ്യവഹാരങ്ങളാണ് തീര്‍പ്പാക്കിയത്. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി പി സൈദലവി, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി സരിത രവീന്ദ്രൻ എന്നിവർ അദാലത്തിന് നേതൃത്വം നൽകി. റിട്ട. ജില്ലാ ജഡ്ജിമാരായ പി എസ് അനന്തകൃഷ്ണൻ, കെ രവീന്ദ്ര ബാബു, പ്രിൻസിപ്പൽ സബ് ജഡ്ജി തേജോമയി തമ്പുരാട്ടി, ഫസ്റ്റ് അഡീഷണൽ സബ് ജഡ്ജി ടി കെ മമത, ഫസ്റ്റ് അഡീഷണൽ മുൻസിഫ് പി വിജയശങ്കർ, സെക്കന്‍ഡ് അഡീഷണൽ മുൻസിഫ് സിത്താര ഷംസുദ്ദീൻ എന്നിവർ പരാതികള്‍ തീര്‍പ്പാക്കി.









0 comments