ലീഗിന് സീറ്റില്ല
യുഡിഎഫ്സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തര്‍ക്കവും തുടരുന്നു


സ്വന്തം ലേഖകൻ
Published on Nov 20, 2025, 11:34 PM | 1 min read
ഇടുക്കി
നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം യുഡിഎഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മാരത്തണ്‍ കൂടിയാലോചനകള്‍ക്ക് ശേഷം വ്യാഴം വൈകിട്ടാണ് പ്രഖ്യാപനമുണ്ടായത്. 12 ഡിവിഷനുകളില്‍ കോണ്‍ഗ്രസും അഞ്ചിടത്ത് കേരള കോണ്‍ഗ്രസും മത്സരിക്കും. ലീഗിന് നൽകില്ല. കോണ്‍ഗ്രസ് ബുധനാഴ്‍ച ഏഴ് ഡിവിഷനുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.
ഗ്രൂപ്പ് പോരിനെ തുടർന്ന് പൈനാവ്, കരിമണ്ണൂർ, ഉപ്പുതറ, വെള്ളത്തൂവൽ, അടിമാലി ഡിവിഷനുകളിലെ തര്‍ക്കം പരിഹരിക്കാൻ കെപിസിസിക്ക് വിട്ടിരുന്നു. നേതൃത്വം ഇടപെട്ടാണ് ഇപ്പോള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. തര്‍ക്കമുണ്ടായിരുന്ന അഞ്ച് ഡിവിഷനുകളില്‍ രണ്ടിടത്ത് യൂത്ത് കോണ്‍ഗ്രസ് മത്സരിക്കും. പൈനാവില്‍ ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്‍ക്കപ്പറമ്പിലും ഉപ്പുതറയില്‍ വൈസ് പ്രസിഡന്റ് ടോണി തോമസും. എന്നാല്‍ പൈനാവില്‍ മത്സരിക്കാൻ തയ്യാറല്ലെന്ന് ഫ്രാൻസിസ് പാര്‍ടിയെ അറിയിച്ചെന്നാണ് വിവരം. രാത്രി വൈകിയും ഇത് സംബന്ധിച്ച ചര്‍ച്ച തുടരുകയാണ്. കരിമണ്ണൂർ ഡിവിഷനിൽ ഇന്ദു സുധാകരനെ തഴഞ്ഞ് പഴയ പി ടി തോമസ് പക്ഷക്കാരനായ മനോജ് കോക്കാടനാണ് നറുക്ക്. കോര്‍ കമ്മിറ്റി തീരുമാനത്തെ മറികടന്ന് സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതോടെ ഗ്രൂപ്പ് പോര് പരസ്യമായി.
ലീഗ് ഔട്ട്
ജില്ലാ പഞ്ചായത്ത് സീറ്റ് വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തെ യുഡിഎഫ് പാടേ അവഗണിച്ചു. പലയിടങ്ങളിലായി മറ്റ് സീറ്റുകള്‍ നല്‍കി അഡ്‍ജസ്റ്റ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ നെടുങ്കണ്ടത്തും രാജാക്കാടും ലീഗിന്റെ പഞ്ചായത്ത് വാർഡുകൾ കോൺഗ്രസ് പിടിച്ചെടുത്തു. അടിമാലി ഡിവിഷന് വേണ്ടി ആവശ്യമുന്നയിച്ച ലീഗിന് അടിമാലി പഞ്ചായത്തില്‍ ഒരു സീറ്റ് നല്‍കി ഒതുക്കി. കരിമണ്ണൂര്‍ സീറ്റും ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നോട്ട് പോയി. ജില്ലാ പഞ്ചായത്ത് സീറ്റ് കൊടുക്കാനാവില്ലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാൻ ആദ്യമേ വ്യക്തമാക്കിയിരുന്നു. പിടിവിടാതിരുന്ന ലീഗ് ആവശ്യം സംസ്ഥാന നേതൃത്വത്തിന് വിട്ടിരുന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അനവദിച്ചില്ലെങ്കിലും അടിമാലി പഞ്ചായത്തില്‍ ഒരു ജനറല്‍ സീറ്റും (വാര്‍ഡ് നാല്), ഇടവെട്ടി, ഉടുമ്പന്നൂര്‍, വണ്ണപ്പുറം പഞ്ചായത്തുകളിലും ഓരോ സീറ്റുവീതവും ലഭിക്കും. തൊടുപുഴ നഗരസഭയില്‍ വര്‍ധിച്ച മൂന്ന് സീറ്റുകളിലൊന്നും കിട്ടും. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് കുമാരമംഗലം ഡിവിഷനിലും ലീഗ് മത്സരിക്കും.പ്രസിദ്ധീകരിക്കും.








0 comments