കൊല്ലത്ത് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വൻതീപിടിത്തം; നാല് വീടുകൾ കത്തിനശിച്ചു

kollam thankassery fire accident
വെബ് ഡെസ്ക്

Published on Nov 20, 2025, 09:39 PM | 1 min read

കൊല്ലം: കൊല്ലം തങ്കശേരിയിൽ വൻ തീപിടിത്തം. നാല് വീടുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. ആൽത്തറമൂടിലെ ഉന്നതിയില്‍ വ്യാഴം വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.


അടഞ്ഞുകിടന്ന വീട്ടിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയും തീ സമീപത്തെ വീടുകളിലേക്ക് പടരുകയുമായിരുന്നു. വീടുകളിലുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു. ആർക്കും കാര്യമായ പരിക്കില്ല. ഉടൻതന്നെ നാല് യൂണിറ്റ് അ​ഗ്നിരക്ഷാസേന സ്ഥലത്തെ തീ നിയന്ത്രണവിധേയമാക്കി.


ആളുകളെ കൃത്യസമയത്ത് ഒഴിപ്പിക്കാനായതിനാലാണ് വലിയ ആളപായം ഒഴിവായത്. അപകടത്തില്‍പ്പെട്ട വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. വീടുകളില്‍ താമസിച്ചിരുന്നവരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കും.




deshabhimani section

Related News

View More
0 comments
Sort by

Home