ഡിസിസി ഓഫീസിലെ കൂട്ടത്തല്ല് ഫോണിൽ പകർത്തിയ നേതാവിനെ സസ്‌പെൻഡ് ചെയ്തു

ഡിസിസി ഓഫീസിൽ നേതാക്കൾ പരസ്പരം ഏറ്റമുട്ടുന്നു
കാസർകോട്: കാസർകോട് ഡിസിസി ഓഫീസിൽ സീറ്റ് വിഭജന ചർച്ചക്കിടെയുണ്ടായ കൂട്ടത്തല്ലിൽ അച്ചടക്ക നടപടി. കാസർകോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സഫ്‍വാൻ കുന്നിലിനെയാണ് കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. സംഘർഷം ഫോണിൽ പകർത്തിയതിനും മാധ്യമങ്ങൾക്കും നൽകിതിനുമാണ് സഫ്‍വാനെതിരെ ഡിസിസി നേതൃത്വം നടപടി എടുത്തത്.
വ്യാഴം രാവിലെയാണ് ഡിസിസി വൈസ് പ്രസിഡന്റും നേതാക്കളും തമ്മിൽ കൂട്ടയടിയുണ്ടായത്. ഇൗസ്‌റ്റ് എളേരി പഞ്ചായത്തിലെയും ചിറ്റാരിക്കാൽ ജില്ലാ പഞ്ചായത്തിലെ സ്ഥാനാർഥിത്വത്തെയും ചൊല്ലി ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തംമാക്കൽ ഉൾപ്പെടയുള്ളവർ ചേരിതിരിഞ്ഞ് തല്ലുകയായിരുന്നു. പന്തംമാക്കലിനും ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വാസുദേവനും മർദനമേറ്റു.
ജയിംസ് പന്തമാക്കന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് വിമതർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനാധിപത്യ വികസന മുന്നണി (ഡിഡിഎഫ്) എന്ന പേരിൽ മത്സരിച്ച് ഇൗസ്‌റ്റ് എളേരിയിൽ അധികാരത്തിലെത്തിയിരുന്നു. പിന്നീട് ഇവർ കോൺഗ്രസിൽ ലയിച്ചു. ഇത്തവണ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റ് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടുസീറ്റുകൾക്കപ്പുറം നൽകാനാവില്ലെന്ന നിലപാട് ഡിസിസി നേതൃത്വം അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇന്ദിരാ ഭവനിൽ നേതാക്കൾ ഏറ്റുമുട്ടിയത്.







0 comments