അരൂക്കുറ്റിയിൽ വികസനമുരടിപ്പ്‌ 
ഉയർത്തി എൽഡിഎഫ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2025, 12:02 AM | 1 min read

ചേർത്തല

യുഡിഎഫ്‌ ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്‌ക്കും സ്വജനപക്ഷപാതിത്വത്തിനും എതിരെയാണ്‌ അരൂക്കുറ്റിയിൽ എൽഡിഎഫ്‌ ജനവിധി തേടുന്നത്‌. എൽഡിഎഫ്‌ നേതൃത്വത്തിലെ പഞ്ചായത്ത്‌ മുൻ ഭരണസമിതികൾ സൃഷ്ടിച്ച വികസന മുന്നേറ്റം പിന്നിട്ട അഞ്ച്‌ വർഷം യുഡിഎഫ്‌ ഭരണനേതൃത്വം തകർത്തെന്നാണ്‌ മുന്നണി ഉയർത്തുന്ന പ്രധാന തെരഞ്ഞെടുപ്പ്‌ വിഷയം. അടിസ്ഥാനസ‍ൗകര്യ വികസനത്തിൽ യുഡിഎഫ്‌ കുറ്റകരമായ അനാസ്ഥകാട്ടി. ​റോഡ്‌ പുനരുദ്ധാരണവും നവീകരണവും നടക്കാത്തതിനാൽ റോഡുകൾ തകർന്ന്‌ തരിപ്പണമായതോടെ യാത്ര ദുസഹമായി. ഓരുമുട്ടുകൾ സ്ഥാപിക്കാത്തതിനാൽ കൃഷിനാശം കർഷകർക്ക്‌ വിനയായി. പദ്ധതി പ്രവർത്തനങ്ങൾക്ക്‌ സർക്കാർ അനുവദിച്ച ഫണ്ട്‌ വിനിയോഗിക്കാതെ പാഴാക്കിയത്‌ വികസന മുരടിപ്പിന്‌ കാരണമായി. ​പട്ടികജാതി മേഖലയിലെ ഫണ്ട്‌ വിനിയോഗിക്കാതെ കുറ്റകരമായ അനാസ്ഥ പ്രകടിപ്പിച്ചു. പൊതുശ്‌മശാനവും തകർത്തു. ലൈബ്രറിയും തകർച്ചയിലായി. സിഎച്ച്‌സി റോഡ്‌ പൂർണമായി തകർന്നിട്ടും പഞ്ചായത്ത്‌ ഭരണനേതൃത്വം നോക്കുകുത്തിയായി. ഇ‍ൗവിഷയം ജനസമക്ഷം അവതരിപ്പിച്ചാണ്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ നേരിടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home