കാരപ്പൂതാടിയിൽ കാട്ടാന നെൽകൃഷി നശിപ്പിച്ചു

ബത്തേരി നെന്മേനിക്കുന്നിൽകാട്ടാനശല്യം രൂക്ഷമാകുന്നു. കാരപ്പൂതാടി, കുളുകുന്ന്, തോട്ടാമൂല, കന്പക്കൊടി ഭാഗങ്ങളിലാണ് കാട്ടാനകൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത്. കാരപ്പൂതാടിയിൽ തോട്ടാമൂലയിലെ പാക്കുകണ്ടത്തിൽ സൗന്ദർരാജ് വയൽ പട്ടത്തിനെടുത്ത് നടത്തിയ രണ്ടേക്കർ നെൽകൃഷി ബുധൻ രാത്രി കാട്ടാന നശിപ്പിച്ചു. പട്ടയാട്ട് ഗംഗാധരൻ, പൂതാടി ശിവരാമൻ എന്നിവരുടെയും നെൽകൃഷി നശിപ്പിച്ചിട്ടുണ്ട്. ഒറ്റയായും കൂട്ടമായുമാണ് കാട്ടാനകൾ നാട്ടിലിറങ്ങുന്നത്. വനാതിർത്തിയിലെ -ഫെൻസിങ് തകർത്താണ് ആനകൾ വയലുകളിൽ ഇറങ്ങുന്നത്.








0 comments