ഇത് "പുതിയ'കുന്നുമ്മേലില്‍

കിളിമാനൂര്‍ ടൗണ്‍ ബസ് സ്റ്റാൻഡ് മൈതാനത്ത് നിർമിക്കുന്ന കളിസ്ഥലത്തിന്റെയും വാണിജ്യസമുച്ചയത്തിന്റെയും രൂപരേഖ
അനോബ് ആനന്ദ്
Published on Nov 21, 2025, 12:00 AM | 2 min read
തിരുവനന്തപുരം
പഞ്ചായത്ത് രൂപീകരണകാലംമുതൽ എല്‍ഡിഎഫ് ഭരണം തുടരുന്ന പഴയകുന്നുമ്മേലില്‍ സര്‍വതല സ്പര്‍ശിയാണ് വികസനം. അഞ്ചുവര്‍ഷംകൊണ്ട് 110 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് സാധ്യമായത്. ഒ എസ് അംബിക എംഎല്‍എയുടെ സഹായത്തോടെ 51.20 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ 7 കോടി രൂപ ചെലവില്‍ കിളിമാനൂര്‍ ടൗണ്‍ ബസ് സ്റ്റാൻഡ് മൈതാനത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കളിസ്ഥലം, വാണിജ്യസമുച്ചയം എന്നിവയ്ക്ക് ഭരണാനുമതിയായി. മലയോര മേഖലയിലെ ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കിളിമാനൂര്‍ പൊതുചന്ത കിഫ്ബി ഫണ്ടില്‍നിന്ന് 3.5 കോടി രൂപ ചെലവില്‍ നവീകരിക്കൽ പുരോഗമിക്കുന്നു. തരിശുരഹിത പദ്ധതിയുടെ ഭാഗമായി 12.5 ഏക്കറിൽ നെല്‍കൃഷി വ്യാപിപ്പിച്ചു. തട്ടത്തുമല ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ നവീകരിക്കാൻ 7.45 കോടി രൂപ അനുവദിച്ചു. കിളിമാനൂര്‍ ടൗണ്‍ യുപിഎസ് കെട്ടിടത്തിന് 3.42 കോടി രൂപയും അടയമണ്‍ എല്‍പിഎസിന് 1.40 കോടി രൂപയും പാപ്പാല ഗവ എല്‍പിഎസിന് 1.25 കോടി രൂപയും ചെലവിട്ട് ബഹുനില മന്ദിരങ്ങള്‍ നിർമിച്ചു. കിളിമാനൂര്‍ ടൗണിൽ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ നാല് ട്രാഫിക് വാര്‍ഡന്‍മാരെ നിയമിച്ചു. പാലിയേറ്റീവ് കെയര്‍, ഹോം കെയർ പദ്ധതികള്‍ക്കായി 15 ലക്ഷം രൂപ പ്രതിവര്‍ഷം ചെലവഴിച്ചു. അടയമണ്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ രോഗികള്‍ക്ക് പ്രഭാത ഭക്ഷണം ഉറപ്പുവരുത്തി. ഹരിതകര്‍മസേനയ്ക്ക് മൂന്ന് വാഹനം ലഭ്യമാക്കി. തുമ്പൂര്‍മൂഴി, ബയോബിന്‍, ബോട്ടില്‍ ബൂത്തുകള്‍ എന്നിവ സ്ഥാപിച്ചു. അതിദാരിദ്ര്യമുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി 1.42 കോടി രൂപ ചെലവഴിച്ചു. 14.08 കോടിയിൽ പഞ്ചായത്ത് പരിധിയിലെ 326 കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയില്‍ വീട് നിര്‍മിച്ചുനൽകി. പുതിയകാവ്–പാപ്പാല സമാന്തരപാതയുടെ ഒന്നാംഘട്ടമായി പാപ്പാലമുതല്‍ ശിൽപ്പ ജങ്‌ഷന്‍വരെ പുതിയ പാത പൂര്‍ത്തീകരിച്ചു. എന്‍ സലിന്‍ ആണ് പഞ്ചായത്ത് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് എസ് വി ഷീബ.
വാര്‍ഡ്: 17
കക്ഷിനില
എല്‍ഡിഎഫ്: 12
യുഡിഎഫ്: 5
വോട്ടര്‍മാര്‍: 21,462
പുരുഷന്‍മാര്‍: 9631
സ്ത്രീകള്‍: 11,831
പ്രധാന വികസന പദ്ധതികള്‍
• ഹൈടെക് ഫിഷ് മാര്‍ക്കറ്റ്– 3.5 കോടി രൂപ • ആയുര്‍വേദ ഹോമിയോ ആശുപത്രി കെട്ടിടം– 1 കോടി • കൊച്ചുപാലം, വയ്യാറ്റിന്‍കര പാലം– 6 കോടി • കെഎസ്ആര്‍ടിസി യാര്‍ഡ് നവീകരണം– 1 കോടി • തട്ടത്തുമല–ചാറയം റോഡ്– 8 കോടി • കുറവന്‍കുഴി–തൊളിക്കുഴി റോഡ്– 4.60 കോടി • ജലജീവന്‍ മൂന്നാം ഘട്ടം 2372 കണക്ഷനുകള്‍ നൽകി – 16.20 കോടി • പഞ്ചായത്ത് ബസ് സ്റ്റാൻഡില്‍ കുടുംബശ്രീ വിപണനകേന്ദ്രം • ബഡ്സ് സ്കൂള്‍ ക്ലാസ്‌മുറികള്‍ നിര്‍മിച്ചു • എൻആര്‍ഇജി പദ്ധതിയില്‍ തൊഴിലാളികള്‍ക്കായി 4,94,972 തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കി. • 8 കോടി രൂപ ചെലവിൽ 28 കിലോമീറ്റര്‍ സ്ട്രീറ്റ് മെയിന്‍ സ്ഥാപിച്ചു. എല്‍ടി ലൈനുകളില്‍ ഏരിയല്‍ ബഞ്ച് സ്ഥാപിച്ചു.








0 comments