അമിതവേഗം: പാറ്റൂരിൽ കാറിടിച്ച് 5 പേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 21, 2025, 12:00 AM | 1 min read

തിരുവനന്തപുരം

പാറ്റൂരിൽ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചെത്തിയ അഭിഭാഷകൻ അഞ്ചുപേരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ കാർ യാത്രക്കാരായ മൂന്ന് പേർക്കും സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർക്കും പരിക്കേറ്റു. പൂജപ്പുര ചന്ദ്രവിലാസം വീട്ടിൽ ഭരത് കൃഷ്ണൻ ഓടിച്ച മഹീന്ദ്ര എക്സ്‌യുവി കാറാണ് അപകടമുണ്ടാക്കിയത്‌. വ്യാഴം പുലർച്ചെ ജനറൽ ആശുപത്രി ഭാഗത്തു നിന്നാണ് ഭരത്‌ കാറോടിച്ചെത്തിയത്. ജനറൽ ആശുപത്രിയിലുള്ള സുഹൃത്തിനെ സന്ദർശിക്കാൻ കാറിലും സ്‌കൂട്ടറിലുമായെത്തിയവരുടെ മേലെയാണ്‌ ഭരത് ഓടിച്ച കാറിടിച്ചത്‌. കാറിന്റെ ടയർ കേടായതിനെ തുടർന്ന് പാറ്റൂർ സിഗ്നൽ ലൈറ്റിനടത്ത് നിർത്തിയിട്ട്‌ പരിശോധിക്കുകയായിരുന്നു സംഘം. ഇതിനിടെയാണ് അഭിഭാഷകന്റെ കാർ പാഞ്ഞുകയറിയത്. ഇതിൽ കാട്ടാക്കട സ്വദേശി അനൂപ്, അരുൺ എന്നിവർക്ക് തോളെല്ലിനും നട്ടെല്ലിനും സാരമായ പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ള മൂന്നുപേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ഭരത് കൃഷ്ണൻ മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന്‌ പേട്ട പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home