മണ്ണഞ്ചേരിയിൽ കോൺഗ്രസിൽ രാജി തുടരുന്നു

മണ്ണഞ്ചേരി
വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ താൽപര്യം പരിഗണിക്കാതെ ജില്ലാ നേതൃത്വം ഇഷ്ടക്കാർക്കായി തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ കൂട്ടത്തോടെ രാജി. മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡിൽ മുപ്പതോളം പേരാണ് കോൺഗ്രസ് വാർഡ് പ്രസിഡന്റിന് രാജിക്കത്ത് നൽകിയത്. മണ്ണഞ്ചേരി നാലാം വാർഡിൽ കോൺഗ്രസ് വാർഡ് കമ്മിറ്റി സൽമാ അസീസിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന പി എ സബീന കോൺഗ്രസ് സീറ്റിൽ മത്സരിക്കാൻ രംഗത്ത് വരികയായിരുന്നു. ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെയാണ് സബീനയുടെ വരവെന്നാണ് വാർഡ് കോൺഗ്രസ് കമ്മിറ്റി പറയുന്നത്. രാജിവച്ചവരിൽ വർഷങ്ങളായുള്ള കോൺഗ്രസ് പ്രവർത്തകരും സംഘടനാ പ്രതിനിധികളും ഉൾപ്പെടും. വാർഡ് കമ്മിറ്റിയുടെ പിന്തുണയോടെ സൽമാ അസീസ് ഇതേ വാർഡിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും.








0 comments