കൂടൽമാണിക്യം ഉത്സവത്തിന് കൊടിയിറങ്ങി

രാപ്പാൾ കടവിൽ നടന്ന കൂടൽമാണിക്യത്തിലെ ആറാട്ട്
വെബ് ഡെസ്ക്

Published on May 19, 2025, 12:26 AM | 2 min read

ഇരിങ്ങാലക്കുട

ആറാട്ടോടെ കൂടൽമാണിക്യത്തിലെ പത്ത് ദിവസത്തെ ഉത്സവത്തിന് കൊടിയിറങ്ങി. ഞായറാഴ്ച രാപ്പാൾ കടവിലായിരുന്നു ആറാട്ട്. തന്ത്രി നകരമണ്ണ് ഋഷികേശ് നമ്പൂതിരി മുഖ്യകാർമികനായി. രാവിലെ മൂന്ന് ആനകളുമായി ആറാട്ട് എഴുന്നള്ളിപ്പിന് വടകുറുമ്പക്കാവ് ദുർഗാദാസൻ തിടമ്പേറ്റി. കിഴക്കേ ഗോപുര വാതിൽക്കൽ കേരള പൊലീസ് റോയൽ സല്യൂട്ട് നൽകി. നൂറ് കണക്കിന് വിശ്വാസികൾ എഴുന്നള്ളിപ്പിനെ അനുഗമിച്ചു. ആറാട്ടിന് എത്തിയവർക്ക്‌ ആറാട്ട് കഞ്ഞി നൽകി. വൈകിട്ട് തിരിച്ചെഴുന്നള്ളത്തിന് വഴിനീളെ റോഡിനിരുവശവും വീടുകളിലും സ്ഥാപനങ്ങളിലും പറ വച്ച്‌ എതിരേറ്റു. രാത്രി പള്ളിവേട്ട ആൽത്തറയ്ക്കൽ നിന്ന് അഞ്ച് ആനകളും പഞ്ചവാദ്യവുമായി ക്ഷേത്രത്തിലേക്ക് കടന്നു. കുട്ടംകുളം പരിസരത്ത് പഞ്ചവാദ്യം അവസാനിപ്പിച്ച് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ നടയ്ക്കലെത്തി. ക്ഷേത്രത്തിനകത്ത് കടന്ന് പ്രദക്ഷിണം പൂർത്തിയാക്കി കൊടിക്കൽ പറ സ്വീകരിച്ചതോടെ ഉത്സവം സമാപിച്ചു. ആന ഇടഞ്ഞു കൂടൽമാണിക്യത്തിൽ ഞായറാഴ്ച പകൽ ആന ഇടഞ്ഞോടി. ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിന് മാറ്റി നിർത്തിയിരുന്ന അമ്പാടി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. കൊട്ടിലാക്കൽ പറമ്പിൽ നിന്ന് വടക്കേ നടയിലെ മഹാത്മ ലൈബ്രറി പരിസരം വരെ ഓടിയ ആനയെ പാപ്പാന്മാർ പിന്തുടർന്ന് പിടികൂടി തളച്ചു. രാപ്പാൾ കടവിൽ ആറാട്ട്‌ പറപ്പൂക്കര കൂടൽമാണിക്യം ക്ഷേത്രോൽസവത്തിന്റെ ആറാട്ട്‌ രാപ്പാള്‍ ആറാട്ടുകടവില്‍ നടന്നു. വെള്ളിയാഴ്ച രാവിലെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍നിന്ന്‌ പരിവാരസമേതമുള്ള എഴുന്നെള്ളിപ്പ്‌ പകൽ ഒന്നോടെ രാപ്പാള്‍ കടവിലെത്തി ആറാട്ടുനടത്തി. തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി പുത്തില്ലത്ത് ആനന്ദന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികരായി. മണക്കാട് പരമേശ്വരന്‍ നമ്പൂതിരി, അഖില്‍ മണക്കാട്, നിഖില്‍ മണക്കാട് എന്നിവര്‍ സഹകാര്‍മികരായി.വെള്ളിയാഴ്ച രാവിലെ ആറാട്ടുബലിക്കുശേഷം പാണികൊട്ടി പുറത്തേയ്ക്ക് എഴുന്നള്ളിച്ചു. ശ്രീഭൂതബലി നടത്തി. തുടര്‍ന്ന് വലിയ പാണികൊട്ടി ആനപ്പുറത്തുകയറി മേളത്തോടെ ഒരു പ്രദക്ഷിണം കൂടി പൂര്‍ത്തിയാക്കി മതില്‍കെട്ടിന് പുറത്തേയ്ക്കെഴുന്നള്ളി. കൊമ്പൻ വടക്കുനാഥന്‍ ശിവന്‍ തിടമ്പേറ്റി. പുതുപ്പള്ളി ഗണേശന്‍, കുളക്കാടന്‍ കുട്ടികൃഷ്ണന്‍ എന്നിവര്‍ അകമ്പടിയായി. കിഴക്കേ നടയില്‍ പൊലീസ് സംഘം റോയല്‍ സല്യൂട്ട് നല്‍കി. തുടര്‍ന്ന് മൂന്നാനകളുമായി നാദസ്വരത്തിന്റേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ ആറാട്ടിനായി രാപ്പാളിലേക്ക് യാത്രയായി. വൈകിട്ട് നാലിന്‌ മേളത്തിന്റെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളി. ഉത്സവവിളക്ക് എഴുന്നള്ളിപ്പിനിടെ ഈ ആനയും മറ്റൊരു ആനയും തമ്മിൽ കൊമ്പുകോർക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home