സെൻട്രൽ സഹോദയ കലോത്സവത്തിന് തുടക്കം

മാള
സിബിഎസ്ഇ തൃശൂർ സെൻട്രൽ സഹോദയ സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന കലോത്സവം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ സഹോദയ ചീഫ് പേട്രൺ ഡോ.രാജു ഡേവിസ് പെരേപ്പാടൻ അധ്യക്ഷനായി.ഹൈക്കോടതി അഡീഷണൽ അഡ്വ. ജനറൽ കെ പി ജയചന്ദ്രൻ, പിഎസ്‌സി ബോർഡ് അംഗം സിബി സ്വാമിനാഥൻ, മിസ് കേരള ഹർഷാ ശ്രീകാന്ത്, ഡോ. പി എന്‍ ഗോപകുമാര്‍, ഫാ. പി ജെ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. സഹോദയ പ്രസിഡന്റ് ഡോ. ബിനു കെ രാജ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ ടി ലത എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ, കയ്‌പമംഗലം, പുതുക്കാട്, നാട്ടിക നിയോജകമണ്ഡലങ്ങളിലെ 40 വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. 20 വേദികളിലായി 146 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. കലോത്സവം ശനിയാഴ്ച് സമാപിക്കും.









0 comments