ഉത്രാളിക്കാവ് പൂരം
കുമരനെല്ലൂർ ദേശത്തിന്റെ പൂര ചടങ്ങുകൾക്ക് തുടക്കമായി

കുമരനെല്ലൂർ ദേശത്തിന്റെ പൂര ചടങ്ങുകൾ കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യുന്നു
വടക്കാഞ്ചേരി
ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശത്തിന്റെ പൂര ചടങ്ങുകൾക്ക് തുടക്കം കുറിക്കൽ കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ഉത്രാളിക്കാവ് ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ കുമരനെല്ലൂർ ദേശം പ്രസിഡന്റ് എ കെ സതീഷ്‌കുമാർ അധ്യക്ഷനായി. കുമരനെല്ലൂർ ദേശം നോട്ടീസ് പ്രകാശനം ജില്ലാ കലക്ടർ എവിടി ഗ്രൂപ്പ് അസിസ്റ്റന്റ് ജനറൽ മാനേജർ (സെയിൽസ് ) ദിലീപ് ശ്രീധരന് നൽകി നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമീഷണർ കെ എൻ ദീപേഷ്, ഉത്രാളിക്കാവ് ക്ഷേത്രം ദേവസ്വം ഓഫീസർ പി വി ഹരികൃഷ്ണൻ, ഉത്രാളിക്കാവ് പൂരം ചീഫ് കോ–ഓർഡിനേറ്റർ വി സുരേഷ്‌കുമാർ, പി ആർ സുരേഷ് കുമാർ, സി ജയേഷ് കുമാർ, സി എ ശങ്കരൻകുട്ടി, പി എൻ രാജൻ, അജീഷ് കർക്കിടകത്ത്, അജിത്കുമാർ മല്ലയ്യ, പി എൻ ഗോകുലൻ, കെ ബാലകൃഷ്ണൻ, പി പ്രസാദ്, കെ ആർ രമേഷ് എന്നിവർ സംസാരിച്ചു. കുമരനെല്ലൂർ ദേശം പൂരനിലാവിന്റെ കഴിഞ്ഞ 10 വർഷത്തെ വീഡിയോ സമാഹാരം സ്വിച്ച് ഓൺ നടത്തി. ഫെബ്രുവരി 24നാണ് ഉത്രാളിക്കാവ് പൂരം.








0 comments