സി എസ് മീനാക്ഷി വെള്ളിത്തിരയിലേക്ക്

തൃശൂർ
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ഈവര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടിയ സി എസ് മീനാക്ഷി അഭിനയരംഗത്തേയ്ക്ക്. ആപ്പിള്‍ട്രീ സിനിമാസിന്റെ ബാനറില്‍ സജിന്‍ലാല്‍ സംവിധാനംചെയ്യുന്ന ‘ഭാഗ്യലക്ഷ്മി’യില്‍ അധ്യാപികയുടെ വേഷത്തിലാണ് മീനാക്ഷിയെത്തുന്നത്. മാധ്യമപ്രവര്‍ത്തകൻ ബാബു വെളപ്പായയാണ് കഥയും തിരക്കഥയും നിർവഹിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് എക്‌സിക്യൂട്ടീവ് എൻജിനിയറായി വിരമിച്ച കോഴിക്കോട് സ്വദേശിയായ മീനാക്ഷിയുടെ ‘പെൺപാട്ടു താരകൾ’ എന്ന പുസ്തകത്തിനാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. ഇറിഗേഷന്‍ വകുപ്പില്‍നിന്ന് വിരമിച്ച സൂപ്രണ്ടിങ് എൻജിനിയറും കവിയും ഡോക്യുമെന്ററി സംവിധായകനുമായ അജിത്കുമാറാണ് ഭര്‍ത്താവ്.









0 comments