സര്‍വീസ് റോഡില്‍ വെള്ളം കയറി
ഒറ്റയാള്‍ സമരവുമായി പൊതുപ്രവർത്തകൻ

മുരിങ്ങൂര്‍ സര്‍വീസ് റോഡില്‍ ജയന്‍ പട്ടത്ത് സമരം നടത്തുന്നു
ചാലക്കുടി
സർവീസ് റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സമായതിൽ പ്രതിഷേധിച്ച് ഒറ്റയാൾ സമരം. പൊതുപ്രവർത്തകൻ ജയൻ പട്ടത്താണ് ലാഡറിലിരുന്ന് സമരം നടത്തിയത്. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിന് മുന്നിലെ സർവീസ് റോഡിലാണ് കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. വാഹന ഗതാഗതം ഭാഗികമായി നിലയ്ക്കുകയും ചെയ്തു. സർവീസ് റോഡിൽ നിന്നും കാനകളിലൂടെ വെള്ളം ഒഴുകിപ്പോകാത്തതാണ് വെള്ളക്കെട്ടിന് കാരണം. നിരവധി ഇരുചക്ര വാഹനങ്ങൾ വെള്ളക്കെട്ടിൽ മറിഞ്ഞ് വീണു. ദേശീയപാത ഉദ്യോഗസ്ഥരെത്തി കാനയിലെ ബ്ലോക്ക് തീർത്തതോടെയാണ് വൈകിട്ട് വെള്ളക്കെട്ടിന് ശമനമുണ്ടായത്.









0 comments