സമരസഹായ സമിതി പുനഃസംഘടിപ്പിച്ചു

തൃശൂർ
105 വർഷം പാരമ്പര്യമുള്ള കാത്തലിക് സിറിയൻ ബാങ്കിനെ സംരക്ഷിക്കുക, സിഎസ്ബി ബാങ്കിന്റെ ജനകീയത പുനഃസ്ഥാപിക്കുക, വ്യവസായതല വേതന പരിഷ്കരണം സിഎസ്ബി ബാങ്കിൽ നടപ്പാക്കുക, മുഴുവൻ താൽക്കാലിക- കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, തൊഴിലാളി ദ്രോഹനടപടികൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാതല സമരസഹായ സമിതി പുനഃസംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി ജെറിൻ കെ ജോൺ അധ്യക്ഷനായി. കാത്തലിക് സിറിയൻ ബാങ്ക് സ്റ്റാഫ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ജിബിൻ ജോസഫ്, ബിഇഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ സിയാവുദ്ദീൻ, ബിഇഎഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പി എച്ച് വിനീത, ജില്ലാ പ്രസിഡന്റ് എ ജയന്‍ എന്നിവര്‍ സംസാരിച്ചു. തൊഴിലാളി വർഗത്തിന് നേരെയുള്ള ചൂഷണങ്ങൾ ചർച്ച ചെയ്തു പരിഹരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി വാഹനജാഥകൾ, സത്യഗ്രഹം, കൂട്ടധർണ എന്നിവ സംഘടിപ്പിക്കാനാണ് സമരസഹായ സമിതിയുടെ തീരുമാനം.









0 comments